Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 19:33 IST
Share News :
അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 418 റണ്‍സെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ മൊഹമ്മദ് അസറുദ്ദീന്റെ പ്രകടനമാണ് കേരളത്തിന്റെ നില ഭദ്രമാക്കിയത്. 149 റണ്‍സുമായി പുറത്താകാതെ നിൽക്കുന്ന അസറുദ്ദീനൊപ്പം പത്ത് റണ്‍സോടെ ആദിത്യ സര്‍വാടെയും ക്രീസിലുണ്ട്.
നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ അര്‍സന്‍ നാഗ്‌സവെല്ലയാണ് പുറത്താക്കിയത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സല്‍മാന്‍ നിസാറിന്റെയും അസറുദ്ദീന്റെയും കൂട്ടുകെട്ടാണ് കേരളത്തിന് വീണ്ടും നിര്‍ണായകമായത്. വളരെ കരുതലോടെയാണ് ഇരുവരും ഇന്നിങ്‌സ് മുന്നോട്ടുനീക്കിയത്.
മൈതാനത്തിന്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകള്‍ പായിച്ച അസറുദ്ദീന്‍ 175 പന്തുകളില്‍ നിന്നാണ് സെഞ്ച്വറി തികച്ചത്. രഞ്ജിയില്‍ അസറുദ്ദീന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. വൈകാതെ അര്‍ധ സെഞ്ച്വറി തികച്ച സല്‍മാന്‍ നിസാര്‍ 52 റണ്‍സെടുത്ത് നിൽക്കെ വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയി പുറത്തായി. ഇരുവരും ചേര്‍ന്ന് 149 റണ്‍സാണ് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 100 റണ്‍സിലേറെ പിറക്കുന്നത്.
തുടര്‍ന്നെത്തിയ അഹമ്മദ് ഇമ്രാന്‍ 24 റണ്‍സെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അര്‍സന്‍ നാഗസ്വെല്ലയാണ് ഗുജറാത്ത് ബൌളിങ് നിരയില്‍ തിളങ്ങിയത്. പ്രിയജിത് സിങ് ജഡേജയും രവി ബിഷ്‌ണോയിയും വിശാല്‍ ജയ്‌സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Follow us on :
Tags:
More in Related News
Please select your location.