Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോൺഗ്രസ് നേതാവിൻറെ മരണം : അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു.

22 Aug 2025 20:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിൽ, ഉഴവൂരിന് സമീപം, വെളിയന്നൂര് താമസിച്ചുവന്നിരുന്ന കേരള കോൺഗ്രസ് നേതാവ് ജയ്സൺ ജോണിൻറെ മരണം, കൊലപാതകമാണെന്നു കാണിച്ച് അദ്ദേഹത്തിൻറെ സഹോദരി അനിതാമ്മാൾ കൊടുത്ത ഹർജി തീർപ്പാക്കി, അന്വേഷണം ക്ര്യം ബ്രാഞ്ചിന് വിട്ടുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടു.

 കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണപ്രകാരം ക്യാൻസർ രോഗം മൂലമാണ് ജയ്സൺ മരിച്ചത് എന്ന രീതിയിലാണ് അന്വേഷിച്ചു കൊണ്ടിരുന്ന രാമപുരം പോലീസ് കേസ്സവസാനിപ്പിച്ചത്. അനിതാമ്മാൾ കൊടുത്ത ഹർജിപ്രകാരം പോസ്റ്റ്മോർട്ടവും, ചില ടെസ്റ്റുകളും നടന്നു.എന്നാൽ കുറ്റക്കാർക്കെതിരെ നടപടി ഇതേവരെ ഉണ്ടായില്ല, എന്നു കാണിച്ചാണ് അനിതാമ്മാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇതു പ്രകാരമാണ് ഹൈക്കോടതിയുടെ വിധി. ജയ്സനെ ഇല്ലാതാക്കുവാനും, അദ്ദേഹത്തിൻറെ സമ്പത്ത് കഴിവതും തട്ടിയെടുക്കുവാനും ശ്രമിച്ച മൂന്നുപേരാണ് പ്രതികളായി ചേർക്കപ്പെട്ടിട്ടുള്ളത്.ജയ്സൺൻറെ വീടിനു സമീപ വാസിയായ നേഴ്സ് ലൈസ,അവരുടെ ബന്ധുക്കളായ തോമസ്,ചാക്കൊ(വെളിയന്നൂർ നിവാസികൾ), എന്നിവർ ദിവസേന കുറേശ്ശെ ഭക്ഷണത്തിൽ വിഷം ചേർത്തു കൊടുത്തതാണ് മരണ കാരണം, എന്നാണ് അനിതാമ്മാളുടെ പരാതി.

ഹർജിക്കാരിക്കു വേണ്ടി മുൻ കേന്ദ്ര മന്ത്രി അഡ്വ.പി.സി. തോമസ്, അഡ്വ.റോജൊ ജോസഫ്, എന്നിവർ ഹാജരായി.


Follow us on :

More in Related News