Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 20:33 IST
Share News :
ചാത്തന്നൂർ: 63-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവമാമാങ്കത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കിയുള്ള ഇപ്പോള്‍ കലോത്സവ സ്വര്‍ണ്ണകപ്പിന്റെ യാത്രയ്ക്ക് കൊല്ലത്ത് ആവേശോജ്വലമായ വരവേല്പ് നല്കി. രാവിലെ കൊല്ലം ജില്ലാ അതിര്‍ത്തിയായ ചടയമംഗലത്തെത്തിയ കപ്പില്‍ മന്ത്രി ജെ.ചിഞ്ചുറാണി പുഷ്പഹാരമണിയിച്ചു.
ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍.സി.സി, എസ്.പി.സി സേനാംഗങ്ങളും അണിനിരന്ന ഘോഷയാത്രയും പരേഡുകളും ബാന്റ് മേളങ്ങളും മറ്റ് വാദ്യഘോഷങ്ങളും കലാരൂപങ്ങളും സ്വീകരണ വേളയിലെത്തി പൊതു വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍ സ്വര്‍ണ്ണ കപ്പ് മന്ത്രിക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാം കെ. ദാനിയേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിസുനില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഹരി.വി.നായര്‍ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എലാല്‍, പുനലൂര്‍ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ ഗോപിനാഥ്, ചടയമംഗലം വിദ്യാഭ്യാസ ഓഫീസര്‍ ജ്യോതി, പ്രോഗ്രാം കോഡിനേറ്റര്‍ മനോജ് എസ് മംഗലത്ത് എന്നിവര്‍ കപ്പിന്ന് വരവേല്പ് നല്‍കി.
കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാന്നൂര്‍ തട്ടത്തു മൂലയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്വീകരിച്ച് വരവേല്പ് നല്കും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുന്ന പതിവ് 1986 മുതല്‍ തുടങ്ങിയതാണ്. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് 117.5 പവനുള്ള സ്വര്‍ണ്ണ കപ്പ് പണി തീര്‍ത്തത്. 249 ഇനങ്ങളില്‍ 15000 ഓളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത് വേദികളുടെയും കലവറകളുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്.
Follow us on :
More in Related News
Please select your location.