Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് മാന്നാർ കോട്ടമുറി-മൂലേകുന്നം റോഡ് ഇനി അമർജവാൻ ജോർജ് തോമസ് റോഡ് എന്ന് അറിയപ്പെടും.

12 Jan 2026 19:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാന്നാർ കോട്ടമുറി-മൂലേകുന്നം റോഡ് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ തീരുമാനപ്രകാരം 1980ല്‍ നാഗാലാൻഡിലെ സൈനിക രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായ വിമാന അപകടത്തിൽ വീരമൃത്യുവരിച്ച അമർജവാൻ ജോർജ് തോമസ് മാളിയേക്കലിന്റെ സ്മരണയ്ക്കായി ക്യാപ്റ്റൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി വാർഡ് മെമ്പർ നോബി മുണ്ടക്കൻ മുഖേന കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കമ്മിറ്റി 17/10/ 2025 3(2) തീരുമാനപ്രകാരം മാന്നാർ കോട്ടമുറി മൂലേകുന്നം റോഡ് അമർജവാൻ ജോർജ് തോമസ് മെമ്മോറിയൽ റോഡ് ആയി പുനർനാമകരണം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് adv റോയ് ജോർജിന്റെ സാന്നിധ്യത്തിൽ adv മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

 പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, 19 ആം വാർഡ് മെമ്പർ നോബി മമുണ്ടക്കൻ,ഒന്നാം വാർഡ് മെമ്പർ നിശാ കുര്യൻ,മുൻ മെമ്പർ സ്റ്റീഫൻ പാറവേലി,കേരള എക്സ് സർവീസ് ലീഗ് കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് ജിജി, സെക്രട്ടറി അതുൽ ഗിരിജൻ, അമർജവാന്റെ സഹോദരൻ ജോൺ പാറേ പറമ്പിൽ, മുൻ സേന അംഗങ്ങൾ,വിവിധ സാമുദായ രാഷ്ട്രീയ നേതാക്കന്മാർ, കുടുംബാംഗങ്ങൾ,ക്ലബ്ബിന്റെ മറ്റു ഭാരവാഹികളും പങ്കെടുത്തു.

 അമർ ജവാന്റെ മൊമെന്റോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുടുംബാംഗങ്ങൾക്ക് നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ക്ലബ്ബ് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

Follow us on :

More in Related News