Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതകള്‍ക്ക്‌ ആവശ്യമായ പരിഗണന നല്‍കുന്നത്‌ ബി.ജെ.പി. മാത്രം: ദീപ പുഴക്കല്‍

25 Mar 2026 07:58 IST

Jithu Vijay

Share News :

താനൂർ : മഹിളകള്‍ക്ക്‌ ബി.ജെ.പിയും എന്‍.ഡി.എയും നല്‍കുന്ന പിന്തുണ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും നല്‍കിയിട്ടില്ലെന്ന്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ദീപ പുഴക്കല്‍ താനൂരില്‍ നടന്ന മഹിള സംഗമത്തില്‍ പറഞ്ഞു. ആദ്യമായാണ്‌ താനൂര്‍ മണ്ഡലത്തില്‍ ഒരു വനിത പ്രബലം രാഷ്‌ട്രീയ കക്ഷിയുടെ സ്‌ഥാനാര്‍ഥിയായി വരുന്നത്‌. താനൂരിലെ നന്മയിലേക്ക്‌ നയിക്കാന്‍ എന്‍.ഡി.എ. അധികാരത്തില്‍ എത്തിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.


മഹിളാ സംഗമം ബി.ജെ.പി. മലപ്പുറം വെസ്‌റ്റ് ജില്ല ഇന്‍ഡലക്‌ച്വല്‍ സെല്‍ കണ്‍വീനര്‍ പി. രാജീവന്‍ ഉദ്‌ഘാടനം ചെയ്‌തു. മഹിളാമോര്‍ച്ച മണ്ഡലം അധ്യക്ഷ ജില്‍സ മഠത്തില്‍ അധ്യക്ഷയായി. കെ. മല്ലിക, ടി.പി. സുമിത, പി.കെ. ബിന്ദു, വി. സുനില്‍കുമാര്‍, സി. പ്രവീണ്‍, ഹുസൈന്‍ വരിക്കോട്ടില്‍ പ്രസംഗിച്ചു

Follow us on :

More in Related News