Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 18:49 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മയായ ഇൻഡോ ഗൾഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ് ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്ററിന്റെ (" ഇൻമെക്ക് ഒമാൻ ") ആഭിമുഖ്യത്തിൽ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരംഗിന് യാത്രയയപ്പ് നൽകി.
ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ രാത്രി വിരുന്നോടെ നടന്ന യാത്രയയപ്പിൽ "ഇൻമെക്ക് ഒമാൻ" അംഗങ്ങൾക്ക് പുറമെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗങ്ങളും കമ്മിറ്റികളുടെ തലവൻമാർ അടക്കമുള്ളവർ പങ്കെടുത്തു.
ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളർത്തുന്നതിൽ അംബാസിഡർ വഹിച്ച പങ്കിനെ വിരുന്നിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. ഐ.എൻ.എം. ഇ.സി.സി ഒമാൻ ചാപ്റ്ററിന് ഔദ്യോഗിക മാനം നൽകുന്നതിൽ അംബാസിഡർ അമിത് നാരംഗ് വലിയ പങ്കാണ് വഹിച്ചതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐ.എൻ.എം. ഇ.സി.സി സ്ഥാപക ഡയറക്ടറും ഒമാൻ ചേംബറിൻ്റെ വിദേശ നിക്ഷേപ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ സി.എ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു.
2023 ൽ ഒമാൻ വ്യവസായ വാണിജ്യമന്ത്രി ഖൈസ് അൽ യൂസുഫും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിലെ കൂടി കാഴ്ചക്ക് ശേഷം പുറത്തു വിട്ട ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തുക വഴി ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായി ധാരണയിലെത്താനും ഐ.എൻ.എം. ഇ.സി.സിയുടെ ഒമാൻ ചാപ്റ്റർ ഔദ്യോഗികമായി സ്ഥാപിക്കാനും വഴിയൊരുങ്ങിയതായും ഡേവിസ് കൂട്ടിച്ചേർത്തു.
അംബാസിഡറായിരുന്ന കാലത്ത് ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിൽ അമിത് നാരംഗ് വഹിച്ച പങ്ക് ഐ. എൻ. എം. ഇ സി.സി ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് മുഹിയുദ്ധീൻ മുഹമ്മദ് അലി വിശദമാക്കി. ഈ വർഷം ആദ്യം ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ സംസാരിച്ച എട്ട് വിദേശ ഇന്ത്യക്കാരിൽ ഒരാളായി തെരഞ്ഞെടുത്തതിലുള്ള വ്യക്തിപരമായ നന്ദിയും മുഹിയുദ്ധീൻ മുഹമ്മദലി പങ്കുവെച്ചു.
ഇന്ത്യ- ഒമാൻ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അടക്കം പുതിയ പദ്ധതികൾ വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡ്വർ അമിത് നാരംഗ് പറഞ്ഞു. മേഖലയിലെ വാണിജ്യ, നിക്ഷേപക, സാംസ്കാരിക ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന "ഇൻമെക്ക് ഒമാൻ" ഒമാൻ ചാപ്റ്റർ വലിയ പങ്കാണ് വഹിക്കുന്നതെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.
സാമ്പത്തിക വികസനത്തിന് ഐ.എൻ.എം. ഇ.സി.സി പോലുള്ള കൂട്ടായ്മകളുമായുള്ള ഒമാൻ ചേംബറിന്റെ സഹകരണത്തിന് പ്രാധാന്യമേറെയാണെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ഊർജ ഖനന വിഭാഗം അധ്യക്ഷനുമായ ഡോ. അബ്ദുല്ല അൽഹാർത്തി പറഞ്ഞു. സംയുക്ത പരിശ്രമങ്ങൾ ഇരുരാജ്യങ്ങൾക്കും എങ്ങനെ ഗുണപ്രദമാകുമെന്നതിന് അടുത്തിടെ സമാപിച്ച ഒമാൻ-ഇന്ത്യ നിക്ഷേപക ഫോറം തെളിവാണ്. ഒമാൻ ചേംബറിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനും ഐ.എൻ.എം. ഇ.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകലോടെയാണ് പരിപാടി സമാപിച്ചത്.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.