Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

31 Oct 2025 20:35 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:മന്ദലാംകുന്ന് ഇന്ദിരാഗാന്ധി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.പുന്നയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.സമിതി ജനറൽ സെക്രട്ടറി കെ.എ.ഷാഹുൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് പുന്നയൂർ മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി.പ്രജോഷ് അനുസ്മരണ പ്രഭാഷണം നടത്തി.നവാസ് കീഴ്ക്കൂട്ട്,ഇ.എ.ഷിഹാബ്,എൻ.ബി.നവാസ്,കെ.ബി.ഇസ്മയിൽ,പി.എ.വാഹിദ്,ഷഹബാസ് ഗഫൂർ,ഇക്ബാൽ,റംഷാദ് പള്ളത്ത്,അലി വാകയിൽ,മൊയ്തുട്ടി എന്നിവർ നേതൃത്വം നൽകി.ഷിബിൽ ഷൂക്കൂർ സ്വാഗതവും,എം.എം.അഷ്കർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News