Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 16:53 IST
Share News :
സൂർ: ഇന്ത്യൻ സ്കൂളിൽ തുടർച്ചയായ മൂന്നാം വർഷവും ഫീസ് വർധിപ്പിച്ചതിന്റെ ഭാഗമായി ഈ വർഷം സ്കൂൾ മാനേജ്മെന്റ് ഫീസ് 2 റിയാൽ വർധിപ്പിച്ചിരുന്നു.
സൂറിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്ന ഫീസ് നൽകി കുട്ടികളെ പഠിപ്പിക്കാൻ വലിയ പ്രയാസം ആയതുകൊണ്ട് തന്നെ, ഇതിനെതിരെ രക്ഷിതാക്കൾ ഭീമഹർജി നൽകിയിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളുമായി ഏപ്രിൽ 30 ന് രാത്രി ഒരു മീറ്റിംഗ് നടത്തിയിരുന്നു. അന്നത്തെ മീറ്റിങ്ങിൽ മാനേജ്മെന്റിന്റെ പ്രതീക്ഷക്ക് വിപരീതമായി ഏകദേശം 250 ൽ അധികം രക്ഷിതാക്കൾ പങ്കെടുത്തിരുന്ന യോഗത്തിൽ, രക്ഷിതാക്കളുടെ പ്രധിഷേധത്തെ തുടർന്ന് മാനേജ്മെന്റ് 1.000 റിയാൽ ഫീസ് കുറക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ രക്ഷിതാക്കൾ കൂട്ടിയ ഫീസ് പൂർണമായും കുറക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ, രക്ഷിതാക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഫിനാൻസ് സബ് കമ്മറ്റി രൂപകരിക്കാം എന്നും, ആ ഫിനാൻസ് കമ്മറ്റിയുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഫീസ് വർധന പരിഗണിക്കാം എന്നും, അത് വരെ ഫീസ് വർധന ഉണ്ടാകില്ല എന്നും സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് പറയുകയും, തത്വത്തിൽ അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തിരുന്നു.
അതുപോലെ തന്നെ അക്കാദമിക് വിഷയങ്ങളിലും, പുസ്തകങ്ങളുടെ ഗുണനിലവാരം, ഉയർന്ന വില, ഇപ്പോൾ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുമായും, സ്കൂൾ ഗ്രൗണ്ട് പരിപാലനത്തിന്റെ ഉയർന്ന ചിലവ് സംബന്ധിച്ചും എല്ലാം രക്ഷിതാക്കൾ ആശങ്ക അറിയിക്കുകയും അതിനെല്ലാം മറുപടിയും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇതിൽ നിന്നെല്ലാം വിഭിന്നമായി ബി ഓ ഡി നിർദേശം അനുസരിച്ച് കൂട്ടിയ ഫീസ് കുറക്കില്ല എന്നൊരു അറിയിപ്പ് മാത്രം നൽകി കൊണ്ട് ഏപ്രിൽ മാസത്തെ ഫീസ് അടക്കാത്തവർക്ക് ഫൈൻ ഉൾപ്പെടെ അടങ്ങിയ ഫീസ് സ്ലിപ് അയക്കുകയായിരുന്നു.
പുതിയ സർക്കുലറിലൂടെ രക്ഷിതാക്കളെ വഞ്ചിച്ചിരിക്കുകയാണ് സ്കൂൾ മാനേജ്മെന്റ്. ഇതിനെതിരെ രക്ഷിതാക്കൾ വീണ്ടും ഭീമ ഹർജി നൽകുകയും, ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
യോഗങ്ങളിൽ ഉൾപ്പെടെ രക്ഷിതാക്കൾ ഉന്നയിക്കുന്ന ഒരു വിഷയങ്ങളിലും മാനേജ്മെന്റ് കമ്മറ്റിയുടെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ലഭിക്കാത്ത അവസ്ഥയാണ്. സ്കൂൾ പ്രിൻസിപ്പൽ ആണ് എല്ലാ വിഷയങ്ങളിലും മറുപടി നൽകുന്നതും യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതും. സ്കൂൾ മാനേജ്മെന്റ് മൗനം വെടിഞ്ഞ് രക്ഷിതാക്കളുടെ പ്രശ്നങ്ങൾ ഇനിയെങ്കിലും പഠിക്കാനും പരിഹരിക്കാനും തയ്യാറാകും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. 50-ൽ അധികം രക്ഷിതാക്കൾ ഭീമ ഹർജി സമർപ്പിക്കാനായി എത്തി ചേർന്നു.
Follow us on :
Tags:
More in Related News
Please select your location.