Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ സമൃദ്ധി ഫലവൃക്ഷ ക്ലസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

03 Feb 2025 19:36 IST

Kodakareeyam Reporter

Share News :


മറ്റത്തൂര്‍ :പഞ്ചായത്തിലെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള  ഫലവൃക്ഷ ക്ലസ്റ്ററിന്റെ ഉദ്ഘാടനം കെ .കെ . രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. മറ്റത്തൂര്‍ കൃഷി ഓഫീസര്‍ വി.യു. ദിവ്യ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ,  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍ , അംഗങ്ങളായ കെ.ആര്‍. ഔസേപ്പ് , എന്‍ .പി.അഭിലാഷ്, ശിവരാമന്‍ പോതിയില്‍, കൃഷി സമൃദ്ധി ഗുണഭോക്താവ് സെബാസ്റ്റ്യന്‍, കൃഷി അസിസ്റ്റന്റ് ഓഫിസര്‍ എം.രാജിത , എം.കെ.ജിഷ , ഇ.വി. വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.മറ്റത്തൂര്‍ ഉള്‍പ്പടെ ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളെയാണ് കൃഷി സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കര്‍ഷകരുടെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്

Follow us on :

More in Related News