Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദു മഹാസഭ

10 Jun 2025 18:27 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണയുമായി അഖില ഭാരത

ഹിന്ദു മഹാസഭ. ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വരാജിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. എല്‍.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ദത്താത്രേയ പറഞ്ഞു.


നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ സ്ഥാനാർഥിയേ നിർത്തുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തില്‍ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണ്. എല്‍.ഡി.എഫ് തുടർഭരണം ഉണ്ടാകും. ജനം അതാഗ്രഹിക്കുന്നു. വർഗീയ ലഹളകള്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ എത്തണം. കേരളത്തില്‍ ഇടത് പക്ഷ മുന്നണി തന്നെയാണ് നിലമ്പൂരിൽ ജയിച്ച്‌ വരേണ്ടത്. കാലഘട്ടത്തിൻ്റെ ആവശ്യമാണത്.


പിണറായി സർക്കാരിന്റെ സഹായഹസ്‌തം എല്ലാവർക്കും ലഭിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ വെച്ച്‌ നോക്കുമ്പോൾ

കേരളം ഒന്നാം സ്ഥാനത്തുതന്നെയാണ്. നിലവില്‍ കേരളം സർക്കാർ തുടർന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിൻ്റെ ആവശ്യമാണ്.' -സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് പറഞ്ഞു.

Follow us on :

More in Related News