Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 15:28 IST
Share News :
കടുത്തുരുത്തി: വൈക്കം നിയോജക മണ്ഡലത്തിലെ ഈ വർഷത്തെ ആദ്യ കർഷക ദിന ആഘോഷം കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണി തോട്ടുങ്കലിന്റെ ആദ്യക്ഷതയിൽ ബഹുമാനപ്പെട്ട വൈക്കം എം. എൽ. എ ശ്രീമതി സി കെ ആശ ആഘോഷം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോൺസൻ കൊട്ടുക പള്ളി മുഖ്വ പ്രഭാഷണം നടത്തി. മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോസ് പുത്തെൻകാല നിർവഹിച്ചു. ശ്രീ. പി വി സുനിൽ, ശ്രീമതി അമ്പിളി മനോജ്, ശ്രീമതി. ജിഷ രാജപ്പൻ നായർ, വി കെ ശശികുമാർ, മിനി ജോസ്, ജോയ് കോട്ടയിൽ, മറ്റു പഞ്ചായത്ത് മെമ്പർമാർ, CDS ചെയർപേഴ്സൺ നിഷ ദിലീപ് ADC അംഗങ്ങൾ, അസിസ്റ്റന്റ് ഡയറക്ടർ കൃഷി സ്വപ്ന ടി ആർ, കർഷകർ, കർഷക തൊഴിലാളികൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ ആളുകൾ തുടങ്ങിയവർ പങ്കെടുത്തു. കല്ലറ കൃഷി ഓഫീസർ രശ്മി എസ് നായർ യോഗത്തിന് സ്വാഗതം പറഞ്ഞു.കല്ലറയിലെ മികച്ച കർഷകരായ ഉത്തമൻ കെ കെ- കണ്ണംപുഞ്ചയിൽ, രാമചന്ദ്രൻ കെ വി കുഴിത്തറ, ഹരീഷ്കുമാർ വി കെ വട്ടുകുളത്തിൽ, ശോഭന മണിയപ്പൻ വെളുത്തപ്പറമ്പിൽ, മധു കെ വി കരീത്തറ, മാസ്റ്റർ കാർത്തിക് ദേവ് ജെ ഇഞ്ചന്തര, ആദിത്യൻ രാജേഷ് രാജേഷ് ഭവൻ, സുദർശനൻ കെ എം അറയ്ക്കപറമ്പിൽ, പ്രസന്ന പുരുഷോത്തമൻ പ്രിയ ഭവൻ, പ്രസന്ന സത്യൻ ധന്യ ഭവൻ എന്നിവരെ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.