Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 16:28 IST
Share News :
ചാവക്കാട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യത്തിന്റെ സുരക്ഷക്കും ഭദ്രതക്കും വേണ്ടി എല്ലാവരും ബിജെപിയിൽ അംഗമാകണമെന്ന് ബിജെപി ഒബിസി മോർച്ച സോഷ്യൽ മീഡിയ ദേശീയ കൺവീനർ രാഹുൽ നാഗർ അഭ്യർത്ഥിച്ചു.ബിജെപി മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ഒബിസി മോർച്ച തൃശ്ശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് പാലയൂർ സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ചാവക്കാട് മണ്ഡലം സെക്രട്ടറി പ്രസന്നൻ പാലയൂർ അധ്യക്ഷനായ ചടങ്ങിൽ മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രാജേഷ് ആമുഖ പ്രഭാഷണം നടത്തി.മോർച്ച സംസ്ഥാന സമിതിയംഗം സുരേന്ദ്രൻ ചിറ്റിലപ്പിള്ളി,ഐടി സെൽ കൺവീനർ രാകേഷ്നാഥ്,സഹ കൺവീനർ അൻമോൽ ജിമെയിൽ.comമോത്തി,ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് നടുവത്ത് എന്നിവർ പ്രസംഗിച്ചു.മണ്ഡലം ട്രഷറർ ഉമാദേവി സ്വാഗതവും,ബൂത്ത് പ്രസിഡന്റ് കെ.എ.രാജൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.