Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 15:46 IST
Share News :
മുക്കം:കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ 11 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന വേനൽക്കാല ക്യാമ്പിന്റെ അഡ്മിഷൻ തുടരുന്നു. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിലാണ് സമ്മർ ക്യാമ്പ് നടത്തുന്നത്. കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3 ന് ആരംഭിച്ച് മെയ് 23 ന് അവസാനിക്കുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫുട്ബോൾ - ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട് ഈ സ്റ്റിഹിൽ കോഴിക്കോട്, സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കൊയിലാണ്ടി, ഇ കെ നായനാർ സ്റ്റേഡിയം നല്ലൂർ ഫറോക്ക്, മുക്കം മുനിസിപ്പിൽ സ്റ്റേഡിയം മണാശ്ശേരി, *മാവൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ചെറുപ്പ,* സി.കെ.ജി.മെമ്മോറിയൽ കോളേജ് സ്റ്റേഡിയം പേരാമ്പ്ര, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം പറമ്പിൽബസാർ, ഇ.എം. എസ് സ്റ്റേഡിയം ചെറുവണ്ണൂർ കണ്ണാട്ടിക്കുളം, കക്കോടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കൂടത്തുംപൊയിൽ, കടലുണ്ടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കോട്ടക്കടവ്.
(ബാസ്ക്കറ്റ്ബോൾ - കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ.
ഷട്ടിൽ- ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്. ജിംനാസ്റ്റിക്-ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്സ് - ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കൊയിലാണ്ടി, മണാശ്ശേരി ഗവൺമെൻ്റ് യു.പി സ്ക്കൂൾ മുക്കം, നരിക്കുനി, യങ്ങ്മെൻസ് ലൈബ്രറി ഫറോക്ക്. വോളിബോൾ - നടുവണ്ണൂർ വോളിബോൾ അക്കാദ മി നടുവണ്ണൂർ, നിടുമണ്ണൂർ വോളിബോൾ അക്കാദമി കായക്കൊടി, ഇ.കെ.നായനാർ മിനിസ്റ്റേഡിയം നല്ലൂർ ഫറോക്ക്. ബോക്‌സിംഗ് -ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്. തയ്കോണ്ടോ -ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, യങ്ങ്മെൻസ് ലൈബ്രറി ഫറോക്ക്. ടേബിൾ ടെന്നിസ് - ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്. സ്കേറ്റിംഗ് - ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് - സ്പോർട്‌സ് കൗൺസിൽ സ്വിംമ്മിംഗ് പൂൾ ഈസ്റ് നടക്കാവ്, തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ്.)
മുദ്ര ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് കൊണ്ടാണ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ചെറൂപ്പയിൽ വേനലവധിക്കാലത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത്.
പരിചയസമ്പന്നരും പ്രശസ്തരു മായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് രൂപകൽപന ചെയ്‌തിരിക്കുന്നത്.
മാർച്ച് 30 ന് രാവിലെ 9 മണി മുതൽ 12 മണി വരെ ചെറൂപ്പ അക്ഷയ കേന്ദ്രത്തിൽ വെച്ച് രജിസ്ട്രേഷന് വേണ്ടി പ്രത്യേകം സൗകര്യം ചെയ്തിട്ടുണ്ട്.വിവിധ ക്യാമ്പുകളിൽ പരിമിതമായ കുട്ടികൾക്ക് മത്രമേ പ്രവേശനം നൽകുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് : 0495-2722593, 8078182593
https://www.sportscouncilkozhikode.com
https://forms.gle/eLTT199ZYStEsZXT7
Follow us on :
Tags:
More in Related News
Please select your location.