Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 21:15 IST
Share News :
കടുത്തുരുത്തി: ക്ഷീരവികസനവകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, ത്രിതല
പഞ്ചായത്തുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ തമ്പലക്കാട് നോർത്ത്
ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന
ജില്ലാ ക്ഷീരകർഷക സംഗമവും കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്
'ഓണമധുരം' പദ്ധതി സംസ്ഥാനതല ഉദ്ഘാടനവും ഓഗസ്റ്റ് 21,22,23
തീയതികളിൽ തമ്പലക്കാട് സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ക്ഷീരകർഷകർക്കും ക്ഷീരസംഘങ്ങൾക്കും ഉള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച ആപ്കോസ് ക്ഷീരസംഘം: മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം
മികച്ച ക്ഷീരവ്യവസായ സഹകരണസംഘം: തിരുവഞ്ചൂർ ക്ഷീരവ്യവസായ സഹകരണ
സംഘം
ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകൻ: ഉഴവൂർ ബ്ലോക്കിലെ
മോനിപ്പള്ളി ക്ഷീരസംഘത്തിൽ 419941 ലിറ്റർ പാൽ അളന്ന ബിജുമോൻ തോമസ്,
ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷക: ഉഴവൂർ ബ്ലോക്കിലെ
മോനിപ്പള്ളി ക്ഷീരസംഘത്തിൽ 145259 ലിറ്റർ പാൽ അളന്ന രശ്മി മാത്യു,
ഏറ്റവും കൂടുതൽ പാൽ അളന്ന പട്ടികജാതി/പട്ടിക വർഗ്ഗ കർഷകൻ:
വൈക്കം ബ്ലോക്കിലെ വല്ലകം ക്ഷീരസംഘത്തിൽ 12190 ലിറ്റർ പാൽ അളന്ന ബാബു
പത്തിലത്തറ.
മികച്ച യുവകർഷകൻ: കടുത്തുരുത്തി ബ്ലോക്കിലെ സോണി എസ്. സോമൻ, സോബി
നിവാസ്, തലയോലപ്പറമ്പ്.
മികച്ച ക്ഷീരസംഘം സെക്രട്ടറി: മാടപ്പള്ളി ബ്ലോക്കിലെ നാലുകോടി
ക്ഷീരസംഘത്തിലെ സിബി ജോസഫ് ചാമക്കാല
മികച്ച ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്: വാഴൂർ ബ്ലോക്കിലെ കൊടുങ്ങൂർ
ക്ഷീരസംഘത്തിലെ പി.കെ. വിനീത, കാട്ടുകിഴക്കേതിൽ, വാഴൂർ.
മികച്ച പ്രൊക്യുർമെന്റ് അസിസ്റ്റന്റ്: ഉഴവൂർ ബ്ലോക്കിലെ കുര്യനാട്
ക്ഷീരസംഘത്തിലെ സുമേഷ് തങ്കപ്പൻ, കോലത്താംകുന്നേൽ, കുര്യനാട്.
ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 23ന് രാവിലെ 11.30ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ, എം.പിമാർ, എം.എൽ.എമാർ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, മിൽമ പ്രതിനിധികൾ, ക്ഷീരസഹകാരികൾ എന്നിവർ പങ്കടുക്കും.
Follow us on :
Tags:
More in Related News
Please select your location.