Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 09:10 IST
Share News :
ചാത്തന്നൂർ: കൊട്ടാരക്കര നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ഉഗ്രംകുന്നത്ത് നിർമിച്ച ക്രമിറ്റോറിയം (പൊതുശ്മശാനം) ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഉപകരണങ്ങൾക്കു ഉൾപ്പെടെ 80 ലക്ഷം രൂപ വിനിയോഗിച്ചാണ് സജ്ജമാക്കിയത്. വാതക ശ്മശാനത്തിന്റെ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. വൈസ് പേഴ്സൺ വനജ രാജീവ്, സ്ഥിരംസമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണികൃഷ്ണമേനോൻ, ജേക്കബ് വർഗീസ് വടക്കേടത്ത്, വി സുഷമ, എ മിനികുമാരി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.