Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 18:00 IST
Share News :
മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് യൂഡി എഫ്ഭരണ സമിതിയുടെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ സി പി.എം ന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തമ്മിലടിയും അനൈക്യവും കാരണം കേരള സംസ്ഥാന ഗവർമെന്റ് അനുവദിച്ച 20 കോടിയിലേറെ രൂപ ചിലവഴിക്കാതെ ലാപ്പ് സാക്കിയതും മൂലം പ്രധാനപ്പെട്ട റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞതു മൂലം ജനങ്ങൾ ദുരിതത്തിലായി. സിപിഐഎം കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തുരങ്ങാടിയിൽ നിന്നും നൂറുകണക്കിന് പേർ പങ്കെടുത്ത ബഹുജന മാർച്ചിനുശേഷം നടന്ന പ്രതിഷേധ ധർണ്ണ സിപിഐഎം കൊടിയത്തൂർ ലോക്കൽ സെക്രട്ടറി ഗിരീഷ് കാരക്കുറ്റിയുടെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ നാസർ കൊളായി,അരുൺ ഇ, പന്നിക്കോട് ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസ്, ഇ. രമേശ്ബാബു, എന്നിവർ സംസാരിച്ചു. ജോണി ഇടശ്ശേരി സ്വാഗതവും സി ടി സി അബ്ദുള്ള നന്ദിയും പറഞ്ഞു.
കെ.പി ചന്ദ്രൻ , സി. ഹരീഷ് , എൻ രവീന്ദ്രകുമാർ , എ പി സജിത്ത് ,അഖിൽ കെ പി എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തോഫീസ് മാർച്ച് രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും '
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് സി.പി.എം നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് ഇന്ന് നടക്കുന്ന മാർച്ച് രാഷ്ട്രീയ പ്രേരിതമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി ജില്ലയിൽ തന്നെ ഏറ്റവും മാതൃകപരമായ വികസന പ്രവർത്തനങ്ങളാണ് കൊടിയത്തൂരിൽ നടന്ന് വരുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടത് അനുഭാവികൾ പോലും ഭരണസമിതിയെ പിന്തുണച്ച് രംഗത്ത് വരുമ്പോൾ തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാണ് സി.പി.എമ്മിനെ ഇത്തരം സമരങ്ങളിലേക്ക് നയിക്കുന്നത്. ലൈഫ് ഭവനപദ്ധതിയിൽ 120 ഓളം പേർക്ക് വീട് നൽകുകയും അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ലഭ്യമാക്കുകയുമുൾപ്പെടെ പഞ്ചായത്തിൻ്റെയും ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും സഹായത്തോടെ കോടിക്കണക്കിന് വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നത്. ലൈഫ് പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിന് അനുവദിച്ച 98 വീടുകളിൽ 85 ഉം പട്ടികജാതി വിഭാഗത്തിന് അനുവദിച്ച 19ൽ 15 ഉം പട്ടികവർഗ വിഭാഗത്തിനനുവദിച്ച രണ്ടിൽ
ഒരു വീടിൻ്റെയും നിർമ്മാണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.
ഇതിൽ വിളറി പൂണ്ട ഇടതുപക്ഷവും സി.പി.എമ്മും സംസ്ഥാന ഭരണത്തിനെതിരെയുള്ള ജനവികാരം മറക്കാൻ മനപൂർവം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.ഇതെല്ലാം പഞ്ചായത്തിലെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടന്നും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ജനങ്ങൾ എൽ.ഡി.എഫിനെതിരെ വിധിയെഴുതുമെന്നും ഇത്തരം തട്ടിക്കൂട്ട് സമരങ്ങൾ കൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാനാവില്ലന്നും പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.