Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭവനരഹിതർക്ക് ആശ്വാസമായി കോർപ്പറേഷൻ ഫ്ലാറ്റ് സമുച്ചയം

10 Feb 2025 11:27 IST

R mohandas

Share News :

ചാത്തന്നൂർ: കൊല്ലം കോർപറേഷൻ ആർ. എ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെ.എം.സി ഫ്ലാറ്റിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. എസ്.എം.പി പാലസിന് സമീപം പരിപാടിയിൽ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. 25,2400,000 രൂപ ചിലവഴിച്ചാണ് ഫ്ലാറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആറ് നിലകളിലായി 48 സിംഗിൾ റൂമുകൾ ഉള്ള ഫ്ലാറ്റ് സമുച്ചയം നഗരത്തിന്റെ ഹൃദയഭാഗത്താണ് നിലനിൽക്കുന്നതെന്നും ഭൂമി പതിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന നിയമപരമായ തടസ്സങ്ങൾ പരിഹരിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്നുള്ള പ്രദേശത്ത് തന്നെയാണ് ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഐ.ടി പാർക്ക് വരുന്നതെന്നും കേരളത്തിൽ ആദ്യമായി കൊല്ലം കോർപ്പറേഷനാണ് ഐ.ടി പാർക്കിന് ആദ്യം അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.


എം.നൗഷാദ് എം.എൽ.എ ഫ്ലാറ്റിന്റെ താക്കോൽ വിതരണം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ സ്വാഗതം പറഞ്ഞു. കൊല്ലം കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ബീന.എ പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ അഡ്വ.എ.കെ.സവാദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു പവിത്ര, നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാ കൃഷ്ണ, കോർപ്പറേഷൻ സെക്രട്ടറി സാജു.ഡി എന്നിവർ പങ്കെടുത്തു. സൈറ്റ് എൻജിനീയർ വിഷ്ണു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച രാജേഷ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Follow us on :

More in Related News