Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് പഞ്ചായത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്ത കുടുംബ സംഗമം സംഘടിപ്പിച്ചു.

06 Mar 2025 12:27 IST

santhosh sharma.v

Share News :

ചെമ്പ്: ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഖ്യാതി നേടിയ കേരളം ജീർണ്ണതകളുടെയും കൊലപാതകങ്ങളുടെയും നാടായിമാറിയതിന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പറഞ്ഞു. ചെമ്പ് പഞ്ചായത്ത് 4,5 വാർഡുകളുടെ സംയുക്ത മഹാത്മാഗാന്ധി കുടുംബസംഗമം ബ്രഹ്മമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ ലോകത്തിനു മാതൃകയായ കേരളീയ സമൂഹം ഇന്ന് ജീർണ്ണതകളുടെയും കൊലപാതകങ്ങളുടെയും തടവിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. വർദ്ധിച്ചുവരുന്ന സാമൂഹിക തിന്മകൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാലാം വാർഡ് പ്രസിഡന്റ് കെ.ഡി.രവി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കെ.ജെ.സണ്ണി, പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, കെ.കെ.കൃഷ്ണകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, ടി.പി.അരവിന്ദാക്ഷൻ, എം.വി.തോമസ്, റെജിമേച്ചേരി, രമണി മോഹൻദാസ്, രാഗിണിഗോപി, ലയചന്ദ്രൻ, കെ.വേണു, സി.യു.എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച കുളങ്ങരയിൽ അജിത് കുമാറിനെയും, കാലടി ശ്രീശങ്കരാചാര്യ കോളേജിൽ നിന്നും പി.എച്ച്.ഡി നേടിയ ശ്രീരേഖ ജയദാസിനെയും ചടങ്ങിൽ ആദരിച്ചു.




Follow us on :

More in Related News