Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2025 20:05 IST
Share News :
കടുത്തുരുത്തി: കേബിള്‍ ടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്, ആദിത്യപുരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിയ മരിയ കേബിള്‍ ടിവിയുടെ ഫൈബര്‍ കേബിളുകളാണ് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴം, വെള്ളി. ശനി ദിവസങ്ങളില്‍ രാത്രിയില്‍ എഴുമാന്തുരുത്ത് മേഖലയിലേക്കുള്ള ഫൈബര്‍ കേബിളുകള്‍ രാത്രി എട്ടോടെ സമാഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. പോസ്റ്റിലൂടെ പോയിരിക്കുന്ന കേബിളുകള്‍ ഗോവണി ഉപയോഗിച്ചു കയറിയാണ് നാശമുണ്ടാക്കിയത്. ഫൈബര്‍ കേബിളുകള്‍ ജോയിന്റ് ബോക്‌സുകള്‍ തല്ലിപൊട്ടിച്ചും ഫൈബര്‍ കേബിളുകള്‍ മടക്കി വച്ച ശേഷം ടൈ ഉപയോഗിച്ചു കെട്ടി വച്ചും പ്ലെയര്‍ ഉപയോഗിച്ചു മുറിച്ചുമാണ് നാശമുണ്ടാക്കിയത്. സംഭവം സംബന്ധിച്ചു കേബിള്‍ ടിവി ഉടമ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആയാംകുടി സ്വദേശിയായ ഒരാളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ചു അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിലേറേയായി സമാനരീതിയില്‍ സാമൂഹ്യവിരുദ്ധര്‍ കേബിളുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പലയിടത്തും കേബിള്‍ ടിവി സര്‍വീസുകള്‍ തടസപ്പെട്ടിട്ടുണ്ട്. രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത്തരത്തില്‍ 25 ലേറേ തവണയാണ് വിവിധ സ്ഥലങ്ങളിലായി കേബിളുകള്‍ നശിപ്പിച്ചത്. റിയ മരിയ കേബിള്‍ ടിവിയുടെയും സമീപത്തെ മറ്റു കേബിള്‍ ടിവികളുടെ കണ്‍ട്രോള്‍ റൂമുകളിലേക്കും സിഗ്നലുകള്‍ എത്തിക്കുന്ന പ്രധാന ഫൈബര്‍ കേബിളുകള്‍ ഉള്‍പെടെയുള്ളവയാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരത്തില്‍ നശിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.