Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളക്ടര്‍ മുന്നില്‍ നിന്നു ; സിവില്‍ സ്റ്റേഷനും പരിസരവും ക്ലീൻ

23 Mar 2025 21:56 IST

Jithu Vijay

Share News :


മലപ്പുറം : സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി ആർ വിനോദ്. അവധി ദിനത്തിലും നിരവധി പേരാണ് ശുചീകരണത്തിന് എത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടര്‍ തുടക്കമിട്ടു. നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം' ക്യാംപയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തിനാണ് ജില്ലാ കളക്ടർ നേതൃത്വം നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾ ഇടക്കിടെ നടത്താനും ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് കളക്ടർ പറഞ്ഞു.


ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസുകളും സിവില്‍ സ്റ്റേഷന്‍ പരിസരവും വൃത്തിയാക്കി. ഹരിതകർമസേന, നഗരസഭ, ട്രോമാകെയർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.


Follow us on :

More in Related News