Fri Jul 11, 2025 1:12 PM 1ST
Location
Sign In
04 Mar 2025 19:34 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ സി.കെ. അബ്ദുല്ല അനുസ്മരണ സമ്മേളനം നടത്തി. സി.കെ. അബ്ദല്ലയുടെ നിര്യാണം നാടിന് പണ്ഡിതനെ നഷ്ടപ്പെട്ടിരിക്കുകയാണന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മഹല്ല് പ്രസിഡണ്ട് കെ.ടി മുഹമ്മദ് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജീവിച്ചിരിക്കുന്ന കാലം സി.കെ മതവിദ്യാഭ്യാസത്തെയും, മതത്തെയും, ഖുർആൻ്റെ ഉൾകൊള്ളുന്ന മാതൃകപരമായ ജീവിത ചരിത്രം സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ ഖുർആനും അറബി ഭാഷയും പഠിപ്പിക്കുന്നതിൽ പ്രത്യേക താൽപ്പര്യമെ ടുത്തിരുന്നു അദ്ദേഹം തുടർന്നു പറഞ്ഞു. മഹല്ല് വൈസ് പ്രസിഡ് കെ. സുബൈർ, കെ.ടി അബ്ദുല്ല , കെ. അബ്ദുസ്സലാം മാസ്റ്റർ, കെ.ടി. നജീബ്, കെ. മുഹമ്മദ് മാസ്റ്റർ, നാസർ ചാലക്കൽ ,
സുബൈർ കുന്ദമംഗലം, കെ.സി.ആർ അബ്ദുറഹിമാൻ, പ്രൊഫ. സി കെ. നൗഫൽ , അമീൻ മുഹമ്മദ് മുന്നൂര്, കെ.സി മുഹമ്മദലി എന്നിവർ സംസാരിച്ചു.
ചിത്രം: സി.കെ. അബ്ദുല്ല അനുസ്മരണ സമ്മേളനം മാധ്യമം, മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
Please select your location.