Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ തുറന്നു

21 Jan 2025 09:06 IST

Kodakareeyam Reporter

Share News :


മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തില്‍ ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷൈബി സജി, സനല ഉണ്ണികൃഷ്ണന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിജയലക്ഷ്മി, ചൈല്‍ഡ് റിസോഴ്‌സ് പേഴ്‌സണ്‍ രഹന ഉണ്ണികൃഷ്ണന്‍, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് ധന്യ എന്നിവര്‍ പ്രസംഗിച്ചു കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക്  ആശയങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.


Follow us on :

More in Related News