Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ പ്രേമനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; വധശ്രമത്തിന് കേസെടുക്കണമെന്ന് CWSA

12 Aug 2025 11:58 IST

NewsDelivery

Share News :

കോഴിക്കോട്-കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേർസ് അസോസിയേഷൻ CWSA സംസ്ഥാന അഡ്വൈസറി ചെയർമാൻ എ പ്രേമനെ കണ്ണൂർ മുഴപ്പിലങ്ങാട് കുളം ബസാറിൽ വച്ച് പ്രജോഷ് ബാബു എന്നയാൾ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വധ ശ്രമത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും വൈകിയാൽ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പോലീസിൻറെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകേണ്ടതാണ്.

ഒരു പ്രകോപനവും ഇല്ലാതെയാണ് അദ്ദേഹത്തെ പ്രജോഷ് ബാബു കുത്തിയത്. കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.

വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് ചന്ദ്രൻ പി കെ കോഴിക്കോട്, ട്രഷറർ മമ്മദീശക്കുട്ടി മലപ്പുറം, വൈസ് പ്രസിഡണ്ട് , കെ വി സതീശൻ കണ്ണൂർ, ജോ: സെക്രട്ടറി അഹമ്മദ് ബഷീർ എൻ മലപ്പുറം. ജോ: സെക്രട്ടറി സിറാജ് എ കെ കോഴിക്കോട് എന്നിവർ പങ്കെടുത്തു

Follow us on :

More in Related News