Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 23:33 IST
Share News :
മസ്കറ്റ്: ഒമാൻ ഇന്ത്യൻ എംബസ്സിയുമായും അൽ ബാജ് ബുക്സുമായി ചേർന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സംഘടിപ്പിച്ചിരിക്കുന്ന നാലാമത് പുസ്തകോത്സവം "ബുക്ക് ഫെസ്റ്റ് 2025" ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
നാഷണൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ. അലി സൗദ് അൽ ബിമാനി, കേണൽ അബ്ദുൽ വഹാബ് അബ്ദുൽ കരീം ഈസ അൽ ബലൂഷി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സെയ്ദ് അഹമ്മദ് സൽമാൻ, അൽ അൻസാരി ഗ്രൂപ്പ് സിഇഒ കിരൺ ആഷർ, ഇന്ത്യൻ സ്കൂൾ മസ്കറ്റ് പ്രിൻസിപ്പൽ രാകേഷ് ജോഷി തുടങ്ങിയ ഒമാനിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിച്ചു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒമാനിലെ പുസ്തക പ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം, ഡാർസൈറ്റിലെ ഇന്ത്യൻ സേഷ്യൽ ക്ലബ് ഹാളിൽ 2025 മെയ് 14 മുതൽ 17 വരെയാണ് നടക്കുന്നത്.
പുസ്തകോത്സവം പ്രതിദിനം രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഉർദു തുടങ്ങിയ 12-ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുൻനിര പുസ്തക വിതരണ സ്ഥാപനമായ അൽ ബാജ് ബുക്സ് പ്രദർശനത്തിൽ പങ്കെടുക്കുന്നു.
പുസ്തകോത്സവത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി കയ്യെഴുത്ത് മത്സരം, പ്രസംഗ മത്സരം, കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
“ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മഹത്തായ പരിപാടിയിൽ പങ്കാളിയാകുന്നത് വലിയൊരു ആദരവാണ്” അൽ ബാജ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടർ ഷൗഖത്തലി പറഞ്ഞു.
സീബ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൻ അഹ്‌മദ് നടത്തിയ ചെറു പ്രസംഗം കാണികൾക്ക് പ്രചോദനമായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത് നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ പുസ്തകോത്സവത്തിലേക്ക് എത്തിചേർന്നു. വരും ദിവസങ്ങളിൽ മുൻ വർഷങ്ങളിലേക്കാൾ സന്ദർശകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.