Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്.തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി.

02 Mar 2025 14:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ജോലിക്ക് ന്യായമായ കൂലിക്കുവേണ്ടി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്.തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗം. മുൻപ് തൊഴിലവകാശങ്ങൾക്കു വേണ്ടി സമരം ചെയ്തിരുന്ന ഇടതുപക്ഷം ഇപ്പോൾ അനുവർത്തിക്കുന്ന തൊഴിലാളി വിരുദ്ധനയങ്ങൾ പ്രതിഷേധാർഹമാണെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് പി.കെ.ശശിധരൻ്റെ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് എം.എസ്.രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശിവദാസൻ മറവൻതുരുത്ത്, വൈക്കം പ്രഭാകരൻ, ദിനിൽ മോഹൻ,ടി.കെ സുഗതൻ, കെ.ബി കുഞ്ഞുമോൻ, ബിജു രാഘവൻ വെള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News