Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമനങ്ങൾ

24 Jan 2025 15:12 IST

R mohandas

Share News :

⭕ കരാര്‍ നിയമനം


മത്സ്യത്തൊഴിലാളികളുടെ മക്കളുടെ മാനസികാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ 10 ഫിഷറീസ് ഹൈസ്‌കൂളുകളിലേക്ക് ക്ലിനിക്കല്‍ സൈക്കോളജി കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. രണ്ട് സമീപ ജില്ലകള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന തരത്തിലാണ് നിയമനം. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ സൈക്കോളജി/ കൗണ്‍സിലിങിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ( മെഡിക്കല്‍ ആന്റ് സൈക്യാട്രി), സര്‍ക്കാര്‍ മേഖലയില്‍ കൗണ്‍സിലിംഗ് നടത്തിയിട്ടുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി: 25-45 വയസ്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് / മേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍  ഡയറക്ടര്‍ ഓഫ് ഫിഷറീസ്, നാലാം നില, വികാസ് ഭവന്‍, പി.ഒ, തിരുവനന്തപുരം. വിലാസത്തിലോ fisheriesdirector@gmail.com മുഖേനയോ ജനുവരി 27നകം ലഭിക്കണം. ഫോണ്‍: 0471 2305042.


⭕ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  


ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഈഴവ, ബില്ലവ, തിയ്യ വിഭാഗത്തില്‍ നിന്നും (ഒരു ഒഴിവ്) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/ ബി വോക് / ബിരുദം അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍  സഹിതം ജനുവരി 25 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.


⭕ അഭിമുഖം


എഴുകോണ്‍ ജി ഐ എഫ് ഡി സെന്റ്‌റില്‍  ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി  അഭിമുഖം നടത്തും. യോഗ്യത : എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യം, സാങ്കേതികവിദ്യാഭ്യാസവകുപ്പ് നല്‍കുന്ന ടെയിലറിംഗ്, എംബ്രോയിഡറി, ആന്‍ഡ് നീഡില്‍ (ഹയര്‍)സര്‍ട്ടിഫിക്കറ്റ്/അല്ലെങ്കില്‍ തത്തുല്യം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന്  സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9400006516

Follow us on :

More in Related News