Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൂക്ഷ്മ​ തൊഴിൽ സംരംഭ യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

23 Aug 2025 19:48 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മത്സ്യബന്ധനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. രണ്ട് മുതൽ അഞ്ച് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്കും ഒരു കുടുംബത്തിൽ നിന്നും ഒരു ജോലി എന്ന പദ്ധതിക്ക് ഒരാൾക്ക് വീതവും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ള 20-45 വയസ് പ്രായമുള്ളവരായിരിക്കണം.

 ഭിന്നശേഷിയുള്ള കുട്ടികളുള്ളവർ, മാറാരോഗങ്ങൾ ബാധിച്ചവർ കുടുബത്തിലുള്ളവർ, ട്രാൻസ്ജൻഡറുകൾ, വിധവകൾ എന്നിവർക്ക് മുൻഗണന. സാഫിൽനിന്ന് ഒരു തവണ ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. അഞ്ചു പേർ അടങ്ങുന്ന ഗ്രൂപ്പിന് 6.67 ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.

  അപേക്ഷാഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നും വൈക്കം മത്സ്യഭവൻ ഓഫീസിൽനിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, വൈക്കം മത്സ്യഭവൻ ഓഫീസിലും സെപ്റ്റംബർ 15ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി നൽകണം. ഫോൺ:9446209817, 9895792420, 8078359290  







Follow us on :

More in Related News