Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2025 20:34 IST
Share News :
കടുത്തുരുത്തി: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും പരിശീലന മേഖലയില്‍ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും രണ്ടു വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രൊഫഷണല്‍ കോഴ്സുകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അഭിരുചിയുള്ളവര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകര്‍ കോട്ടയം ജില്ലക്കാരായിരിക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അണ്ണാന്‍കുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍ : 8281899464.
Follow us on :
Tags:
More in Related News
Please select your location.