Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2025 15:37 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയുടെ ശക്തിസ്ഥൽ ഗ്യാസ് ക്രിമിറ്റോറിയത്തിൽ, നഗരസഭ അതിർത്തിയിലെ താമസക്കാരായിട്ടുള്ളവർക്ക്,
ഏപ്രിൽ 1 മുതൽമൃതസംസ്കാരം
സൗജന്യമാക്കി.മരണപ്പെട്ട വ്യക്തിയുടേയും അപേക്ഷകൻ്റേയും ആധാർ കാർഡുകൾക്കൊപ്പം, അതാത് വാർഡ് കൗൺസിലർമാർ,
മരണപ്പെട്ട വ്യക്തി ചാലക്കുടി നഗരസഭ അതിർത്തിക്കുള്ളിൽ താമസക്കാരാണ് എന്ന സാക്ഷ്യപത്രം കൂടി ഹാജരാക്കണം.
ആശുപത്രിയിൽ നടന്ന മരണമാണെങ്കിൽ,
അവിടന്നുള്ള മരണ സർട്ടിഫിക്കറ്റും ഹാജരാക്കണം.
കഴിഞ്ഞ 28-ാം തിയ്യതി അവതരിപ്പിച്ച ബജറ്റിലാണ്, ക്രിമിറ്റോറിയത്തിലെ മൃതസംസ്കാരം,
നഗരസഭ പ്രദേശത്തെ താമസക്കാർക്ക്
സൗജന്യമാക്കും
എന്ന് പ്രഖ്യാപിച്ചത്.
നഗരസഭ അതിർത്തിയിലെ
താമസക്കാരായ പട്ടികജാതി വിഭാഗത്തിൽ
പെട്ടവർക്ക് മൃതസംസ്കാര ചടങ്ങിന് , നഗരസഭയുടെ ആബുലൻസും
സർവ്വീസും
സൗജന്യമാണ്.
Follow us on :
Tags:
More in Related News
Please select your location.