Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 11:44 IST
Share News :
തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് വോയ്സ് ഓഫ് കുന്നത്ത് പറമ്പ് പെരുന്നാൾ കിറ്റ് നൽകി മാതൃകയായി . കഴിഞ്ഞ അഞ്ച് വർഷമായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് എന്ന കൂട്ടായ്മയുടെ നേത്രത്വത്തിൽ പരിവാറുമായി സഹകരിച്ച് പഞ്ചായത്തിലെ ഭിന്നശേഷി കുടുംബങ്ങൾക്ക് വേണ്ടി നടത്തുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷവും 100 ഭിന്നശേഷി കുടുംബങ്ങൾക്കാണ് പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് നൽകിയത്. പത്ത് കിലോ അരിയും പഞ്ചസാര ,നെയ്യ്, പലവ്യഞ്ജനങ്ങൾ , പച്ചക്കറികൾ തുടങ്ങിയവ അടങ്ങിയതാണ് ഓരോ കിറ്റും.
കുന്നത്ത് പറമ്പിൽ നടന്ന ചടങ്ങിൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ഭിന്നശേഷിക്കാരനും ജീവകാരുണ്യ പ്രവർത്തകനുമായ വ്ളോഗർ അൻവർ ഒടുങ്ങാട്ടായിരുന്നു. ചടങ്ങിൽ പരിവാർ പ്രസിഡണ്ട് സിദ്ധീഖ് മാളിയേക്കൽ അധ്യക്ഷ്യം വഹിച്ചു. മെമ്പർ സാജിത ടീച്ചർ, കൃഷ്ണകുമാർ , അഷ്റഫ് കളത്തിങ്ങൽ പാറ, മങ്ങാടൻ അബ്ദുറഹ്മാൻ, ഷാജഹാൻ പി.കെ പ്രസംഗിച്ചു. മുസ്ഥഫ ഹുസൈൻ സ്വാഗതവും സൽമ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.