Thu Jun 19, 2025 3:20 AM 1ST

Location  

Sign In

വി.കെ.ഗീതക്ക് യാത്രയയപ്പ് നൽകി.

11 May 2025 12:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 പാവട്ട്കണ്ടി മുക്കിലെ എളമ്പിലാട് 101-ാം നമ്പർ അംഗൻവാടി വർക്കർ വി.കെ.ഗീതക്ക് യാത്രയയപ്പ് നൽകി. മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. 


മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ 

അധ്യക്ഷത വഹിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരംസമിതി ചെയർമാൻ മഞ്ഞക്കുളം നാരായണൻ , മേപ്പയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.കെ.രജീഷ്, എം.എം. അഷറഫ്, കെ.കെ.രാജൻ, എ ഡി എസ് സെക്രട്ടറി നിബിത, കായലാട് അംഗൻവാടി വർക്കർ സുജ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ കെ.കെ. ബാബു 

സ്വാഗതവും, ലീന നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News