Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീരനല്ലൂർ ന്യൂ കട്ട് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 19 ന് 6 pm മുതൽ 21 ന് 10am വരെ വാഹന ഗതാഗതം നിരോധിച്ചു.

18 Feb 2025 08:44 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കീരനല്ലൂർ ന്യൂ കട്ട് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 19/02/2025 ബുധൻ വൈകുന്നേരം 6 മണി മുതൽ 21/02/2025 വെള്ളി രാവിലെ 10 മണി വരെ ന്യൂ കട്ട് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പരപ്പനങ്ങാടി നഗരസഭ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.


പ്രദേശവാസികളും, മറ്റു പൊതുജനങ്ങളും 

ചീർപ്പിങ്ങൽ - കാളംതിരുത്തി തോട്ടുംപുറം പാലം വഴി വാഹനഗതാഗതം ക്രമീകരിക്കണമെന്ന് ഡിവിഷൻ കൗൺസിലർ അബ്ദുൾ അസീസ് കുളത്ത് അറിയിച്ചു.

Follow us on :

More in Related News