Mon Jun 9, 2025 6:16 PM 1ST
Location
Sign In
16 Feb 2025 10:12 IST
Share News :
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയുടെ ഭാഗമായി നടത്തുന്ന നീര്‍ത്തടയാത്ര ഫെബ്രുവരി 17ന് തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് റിസോഴ്‌സസിന്റെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം, കീഴാറ്റൂര്‍, വലമ്പൂര്‍, പുഴക്കാട്ടിരി, വടക്കാങ്ങര എന്നീ അഞ്ച് നീര്‍ത്തടങ്ങളിലേക്ക് നടത്തുന്ന യാത്ര ഫെബ്രുവരി 17ന് രാവിലെ 10ന് മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജലസംരക്ഷണ സെമിനാര്‍, പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ സമര്‍പ്പണം, ജല സ്രോതസ്സുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് പ്രോഗ്രാം, പരമ്പരാഗത കര്‍ഷകര്‍കരെ ആദരിക്കല്‍ തുടങ്ങി വിപുലമായ പരിപാടികള്‍ പദ്ധതി പ്രദേശത്ത് നടത്തും. ജലസംരക്ഷണ സെമിനാറിനു ശേഷം തിരൂര്‍ക്കാട് വാവാസ് ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 18ന് വൈകിട്ട് നാലിന് പുളിയംകുളം ശുചീകരണത്തിലൂടെ സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.