Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 08:04 IST
Share News :
തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ ജോ. ഡയറക്ടർക്ക് നൽകിയ പരാതി തുടർനടപടികൾക്ക് കൈമാറിയത് ഏഴ് മാസത്തിന് ശേഷം. നഗരസഭയിലെ ടെലഫോൺ പൊതുജനങ്ങൾക്ക് ഉപയോഗമാകുന്ന രീതിയിൽ ഓഫീസ് സമയങ്ങളിൽ വിളിച്ചാൽ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയ റക്ടർക്ക് നൽകിയ പരാതിയാണ് ഏഴ് മാസങ്ങൾക്ക് ശേഷം നടപടികൾക്കായി അയച്ചതായി വിവരം നൽകിയത്.
സർക്കാർ ഉത്തരവിലൂടെ പൊതുജനങ്ങളുടെ സൗകര്യാർഥവും സേവനങ്ങളുടെ വേഗത വർധിപ്പി ക്കുന്നതിനും വേണ്ടി മൂന്ന്
റിംഗിനുള്ളിൽ ഫോൺ എടുക്കുക, ഫോൺ എടുക്കുന്നയാളും വിളിക്കുന്നയാളും പേര്, ഓഫീസ് തസ്തിക എന്നിവ വെളിപ്പെടുത്തേ ണ്ടതാണെന്ന കർശന നിർദേശങ്ങളുള്ള സർക്കുലർ വന്നതിന് ശേഷമാണ് ഇതെന്നതാണ് ഏറെവിചിത്രം.
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭാ ഓഫീസുകളിലെ ടെലഫോൺ പ്രവർത്തിക്കാത്തതിനാൽ പൊതുജനങ്ങൾക്ക് യഥാസമയം ലഭിക്കേണ്ട സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ ജില്ലാ പ്രസിഡണ്ട് ആയ അബ്ദു ർറഹീം പൂക്കത്ത് മലപ്പുറം ജോ. ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് എട്ട് മാസത്തിന് നടപടി ആവശ്യപ്പെട്ട് ജോ. ഡയറക്ടർകത്തയച്ചത്. ഒരു പരാതി കിട്ടിയാൽ ഒരു മാസത്തിനകം അന്വേഷ ണം നടത്തി റിപോർട്ട് നൽകണമെന്നും മൂന്ന് മാസങ്ങൾക്കകം പരാതിയിൽ തീർപ്പ് കൽപ്പിക്കണമെന്നും പൊതുഭരണ വകുപ്പിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഈവിധം അനാസ്ഥകൾ കാണിക്കുന്നത്. ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് പരാതി നൽകു മെന്നും അബ്ദുർ റഹീം പൂക്കത്ത് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.