Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വച്ഛ് സർവ്വേക്ഷൺ : മികച്ച നേട്ടവുമായി പരപ്പനങ്ങാടി നഗരസഭ

18 Jul 2025 08:30 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : 2024 ലെ സ്വച്ഛ് സർവേക്ഷൺ ദേശീയ ശുചിത്വ സർവേയിൽ മികച്ച നേട്ടം കൈവരിച്ചു പരപ്പനങ്ങാടി നഗരസഭ. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ തദ്ദേശസ്ഥാപനങ്ങളെ വിലയിരുത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ച് സർവ്വേക്ഷൺ 2024 ൽ മികച്ച റാങ്ക് നേടി കൊണ്ട് ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് പരപ്പനങ്ങാടി നഗരസഭ.


2023ലെ സർവ്വേയിൽ ദേശീയ തലത്തിൽ 3212 ആം സ്ഥാനവും സംസ്ഥാന തലത്തിൽ 42ാം സ്ഥാനവും നേടിയ പരപ്പനങ്ങാടി നഗരസഭ മാലിന്യ പരിപാലന രംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുകൊണ്ട് 2024ൽ ദേശീയ തലത്തിൽ 305 ഉം സംസ്ഥാന തലത്തിൽ 34ാം സ്ഥാനം എന്ന നേട്ടം കൈവരിച്ചത്. കാഴ്ച ശുചിത്വം, ജൈവ അജൈവമാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും, പൊതു ശുചിമുറികളുടെ ശുചിത്വവും പരിപാലനവും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ, വീടുകൾ തുടങ്ങിയ വിവിധ തലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെട്ട ഈ സർവ്വേയിൽ മുന്നേറ്റം കൈവരിക്കുവാൻ പരപ്പനങ്ങാടി നഗരസഭ ഏറ്റെടുത്ത കാര്യക്ഷമമായ പ്രവർത്തനങ്ങൾ മുതൽക്കൂട്ടായി. 


സ്വച്ഛ് സർവ്വേക്ഷൻ ആദ്യ പടി എന്ന രീതിയിൽ നഗരസഭ പരിധിയില്ലേ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്

പ്രവർത്തനങ്ങൾ ആരംഭിച്ചു, മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം കുട്ടികളിൽ ഇല്ലാതാക്കുവാനും തരം തിരിച്ചു മാലിന്യം നിക്ഷേപിക്കുവാനും കളക്ടേഴ്‌സ് അറ്റ് സ്കൂൾ എന്ന പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി. വിദ്യാലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും, ജൈവമാലിന്യ പരിപാലനത്തിനായി വീടുകൾ തോറും ബോക്കാഷി ബക്കറ്റ്, റിങ് കമ്പോസ്റ്റുകളും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കമ്മ്യൂണിറ്റി തലത്തിൽ 3 തുമ്പൂർമുഴി പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെ മാലിന്യം മുക്തം ആകാൻ സാധിച്ചു.


പൊതുടങ്ങളിൽ മാലിന്യം തരം തിരിച്ചു നിക്ഷേപിക്കുന്നതിനായി വിവിധ ഇടങ്ങളിൽ ട്വിൻ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, 45 വാർഡുകളിൽ മിനി എം സി എഫുകൾ എന്നിവ സ്ഥാപിക്കുകയും മികച്ച രീതിയിൽ പരിപാലനവും ചെയ്തു വരുന്നു. പൊതുശുചിമുറികളുടെ ശു ചിത്വവും പരിപാലനവും ഉറപ്പ് വരുത്തുന്നതിനായി കെയർ ടേക്കർ സേവനം ഉറപ്പുവരുത്തുകയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുകയും ചെയ്തു. കൂടാതെ പൊതു ശൗചാലയം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നത്തിനായി ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നഗരമാകെ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റ ഭാഗമായി ഹരിതകർമ സേനയുടെ ആഭിമുഖ്യത്തിൽ വീടുകൾ തോറും അജൈവ മാലിന്യം ശേഖരിക്കുകയും അവയുടെ ഫോർവേഡ് ലിങ്കജ്‌ ഉറപ്പുവരുത്തുകയുംചെയ്തു.


 മികവുറ്റ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ തുടങ്ങിയവയിലൂടെ മാലിന്യ സംസ്കരണ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുവാൻ പരപ്പനങ്ങാടി നഗരസഭയ്ക്കു സാധിച്ചിട്ടുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ ഐ ഈ സി പ്രവർത്തനങ്ങളുടെ ഭാഗമായി ചുമർ എഴുത്തുകളും ചെയ്തിട്ടുണ്ട് ഇത് സ്വച്ഛ സർവ്വേക്ഷനിൽ മികച്ച റാങ്ക് കൈവരിക്കുവാൻ മുതൽക്കൂട്ടുമായി. മാലിന്യ സംസ്കരണ രംഗത്ത് ഏറ്റെടുത്ത പദ്ധതികളും അവയുടെ നടത്തിപ്പും കാര്യക്ഷമമായ രീതിയിൽ പരപ്പനങ്ങാടി നഗരസഭ നടപ്പിലാക്കി വരുന്നു.


കൂടാതെ ശുചിത്വ സുന്ദര തീരം പദ്ധതി യുടെ ഭാഗമായി ജില്ലയിലെ മികച്ച നഗരസഭയായി തിരഞ്ഞെടുക്കുകയും ട്രോഫിയും, ക്യാഷ് അവാർഡും കൈപ്പറ്റിയിട്ടുണ്ട്. ബഹുജന പങ്കാളിത്തത്തോടെ സുസ്ഥിരമായ വികസനം മുന്നിൽകണ്ടു പൊതു ശുചിത്വത്തിനും മാലിന്യ മുക്ത നഗരത്തിനുമായി ധാരാളം പ്രവർത്തനങ്ങൾ വിഭാവനം ചെയ്തു നഗരസഭ നടപ്പിലാക്കി വരുന്നു.

ഈ നേട്ടം കൈവരിക്കാൻ സഹകരിച്ച എല്ലാവർക്കും പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നന്ദി അറിയിച്ചു

Follow us on :

More in Related News