Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 08:41 IST
Share News :
മേപ്പയൂർ: സ്കൂൾ പഠന സമയമാറ്റം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സമസ്ത നേതാക്കളുമായി ചർച്ചയിൽ നൽകിയ വാക്ക് പാലിക്കണമെന്ന് മേപ്പയൂർ റൈഞ്ച് എസ്.കെ.എം.എം.എ,ജംഇയ്യത്തുൽ മുഅല്ലിമീൻ സംയുക്ത യോഗം ആവശ്യപ്പെട്ടു.സമസ്ത നൂറാം വാർഷിക സമ്മേനം വിജയിപ്പിക്കാൻ റൈഞ്ച് തലത്തിൽ കർമ്മ പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.റൈഞ്ച് ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ റസാഖ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.ഇ.കെ അഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
എസ്.കെ.എം.എം.എ റൈഞ്ച് പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷനായി.ആലക്കാട്ട് അഹമ്മദ് മുസ്ല്യാർ,അബ്ദുൽ റസാഖ് ഫൈസി,വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ,എ.കെ. യൂസുഫ് മൗലവി,അസ് ലം വാഫി,റംഷാദ് ദാരിമി,സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ,കെ.സി. ഷുഹൈബ് ഫൈസി,കെ.സി. മജീദ് മാസ്റ്റർ,ടി.എം.സി മൊയ്തീൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.