Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 11:35 IST
Share News :
കൊച്ചി: നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്റോ ജോസഫിനെതിരെ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കന്‍മാരായി വാഴിക്കുകയാണെന്നും അവര്‍ പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവര്‍ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും അവര്‍ വ്യക്തമാക്കി.
സാന്ദ്ര തോമസിന്റെ വാക്കുകള്‍;
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് റൂമുകള്‍. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരു ട്രിബ്യൂണല്‍ വരട്ടെ. എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. ഞാന്‍ നിയമനടപടിയിലേക്ക് പോകും. ആന്റോ ജോസഫാണ് വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത്. ഇവരെപ്പോലുള്ളവരെ രാജാക്കാന്‍മാരായി വാഴിക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവര്‍ വളരെ സന്തോഷത്തോടെ നടക്കുകയാണ്.
അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിട്ടുണ്ട്. സാന്ദ്രയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.
Follow us on :
Tags:
More in Related News
Please select your location.