Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍

15 Jul 2025 18:34 IST

Jithu Vijay

Share News :

കൽപ്പറ്റ : പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി.

സംസ്ഥാനത്ത് റവന്യു ഡിജിറ്റല്‍ കാര്‍ഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പൊതുജനങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം തവണ ലഭ്യമാക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഭൂമി സംബന്ധമായ 14 ഓളം വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 


 ഒരു വ്യക്തിയുടെ പേരിലുള്ള ഭൂമിയുടെ നികുതി, ഭൂമിയുടെ തരം, സ്വഭാവം, തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട എല്ലാ വിവരങ്ങളും ചിപ്പ് ഘടിപ്പിച്ച ഡിജിറ്റര്‍ കാര്‍ഡ് മുഖേന ലഭിക്കും. വില്ലേജ് ഓഫീസര്‍ ഒപ്പിടുന്ന, വിശ്വസ്തതയോടെ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. 


കഴിഞ്ഞ 9 വര്‍ഷക്കാലം 4,0,9,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ 2,0,2,300 പട്ടയങ്ങളും വിതരണം ചെയ്തു. പട്ടയ മിഷനിലൂടെ ജില്ലകളില്‍ പരിഹരിക്കാവാത്ത ഭൂമി പ്രശ്‌ന പരിഹാരത്തിന് പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി പരിശോധിച്ച് ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമിയാണെങ്കില്‍ വകുപ്പുകളുടെ ഏകോപനത്തോടെ അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. 


ലാന്‍ഡ് അസൈന്‍മെന്റ് വിഭാഗത്തില്‍ 141, മിച്ചഭൂമി ഇനത്തില്‍ 66, ക്രയ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമായി 785, കൈവശ രേഖ (വനാവകാശം)-5 പട്ടയങ്ങളാണ് ചൊവ്വാഴ്ച്ച വിതരണം ചെയ്യ്തത്.

Follow us on :

More in Related News