Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 15:36 IST
Share News :
നീറാട്: 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയായ നീറാട് - ഇ.എം. ഇ.എ റോഡ് , നീറാട് -നെല്ലിക്കുന്ന് റോഡ് പ്രവൃത്തി ജോലികൾ കോൺട്രാക്ടർമാർ വൈകിക്കുന്നു എന്ന കാരണം പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഒരു വേനലും മഴയും കഴിഞ്ഞു പോയിട്ടും നാട്ടുകാർ
ഇപ്പോഴും ദുരിതത്തിൽ തന്നെ.
ഈ റോഡുകളുടെ കാര്യത്തിൽ അവഗണന ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് സി.പി ഐ നീറാട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സിപിഐ പുളിക്കൽ ലോക്കൽ കമ്മിറ്റി അംഗം സിദ്ദിഖ് പുതിയറക്കൽ(കുഞ്ഞു)സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജാഫർ അദ്ധ്യക്ഷത വഹിച്ചു.
സെയ്ഫ് കൂനാരി പ്രമേയം അവതരിപ്പിച്ചു.
സഹീർ മണ്ണാരിൽ,
കെ.ടി സ്വാലിഹ് തങ്ങൾ,
പി.കുഞ്ഞമുട്ടി എന്നിവർ പ്രസംഗിച്ചു.
പി.മൊയ്തീൻകുട്ടി നീറാട് സ്വാഗതം പറഞ്ഞു.
പി.മൊയ്തീൻകുട്ടിയെ സെക്രട്ടറി ആയും സെയ്ഫ്കൂനാരിയെ അസി. സെക്രട്ടറി ആയും സമ്മേളനം തിരഞ്ഞെടുത്തു.
ഫോട്ടോ : അവഗണനയുടെ അഞ്ചു വർഷങ്ങൾ!
ഒരു ഇരു ചക്രവാഹനത്തിന് പോലും യാത്ര ചെയ്യാൻ കഴിയാത്ത നീറാട് - നെല്ലിക്കുന്ന് റോഡ്
Follow us on :
Tags:
Please select your location.