Fri Jul 25, 2025 6:57 AM 1ST

Location  

Sign In

സ്നേഹവും, സൗഹൃദവും അവിസ്മരണിയമാക്കി പുൽപ്പറമ്പ് മസ്ജിദുൽ ഹമ്മാദി മഹല്ല് സംഗമം ''

28 Dec 2024 10:20 IST

UNNICHEKKU .M

Share News :

- എം . ഉണ്ണിച്ചേക്കു.

മുക്കം: സ്നേഹവും, സൗഹൃദവും ആവേശമാക്കി പുൽപ്പറമ്പ് മസ്ജിദുൽ ഹമ്മാദിയുടെ മഹല്ല് സംഗമം ഗ്രാമത്തിന് ഹൃദ്യവും അവിസ്മരണിയവുമായി. വെള്ളിയാഴ്ച്ച വൈകിട്ട് എൻ.സി. ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ സംഗമം മഹല്ല് സംഗമം ജനറൽ കൺവീനർ കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കൗൺസിൽ ക്ലാസ്സ് ഫാറൂഖ് ട്രൈയിനിങ്ങ് കോളേജ് പ്രൊഫ: ജൗഹർ മുനവ്വിർ, ജമാ അത്തെ ഇസ്സാമി സംസ്ഥാന സെക്രട്ടറി പി. വി. റഹ് മാവി ടീച്ചർ എന്നിവർ കുടുംബം എന്ന വിഷയത്തിൽ ക്ലാസ്സടുത്തു. വളർന്ന് വരുന്നതലമുറയെ കുടുംബ ജീവിതത്തിൻ്റെ എല്ലാ വശങ്ങളും എന്താണെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് കൗൺസിൽ ക്ലാസ്സുകൾ ആവശ്യപ്പെട്ടു. അത് വഴി വീട്ടകങ്ങൾ സമാധാനത്തിൻ്റെയും, സന്തോഷത്തിൻ്റെ പുഞ്ചിരി കേന്ദ്രങ്ങളായി മാറ്റാനാകണം അവർ അഭിപ്രായപ്പെട്ടു. ടി. ബീരാൻ പുൽപ്പറമ്പ് , കെ ടി അഷ്റഫലി എന്നിവർ സംസാരിച്ചു. തുടർന്ന് രാത്രി നടന്ന പ്രൗഢമായ നടന്ന പൊതു സമ്മേളനം അഡ്വ. പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം ചെയ്തു. ഇടക്കിടക്ക് ഒത്ത് ചേർന്ന് കുടുംബങ്ങൾ സൗഹൃദം പങ്കിടലും പ്രശ്നങ്ങൾ വിശകലനം ചെയ്യലു അ നിവാര്യമായ കാലഘട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ വിത്യസ്മായ സാഹചര്യമാണ് ഇന്ന് കുടുംബങ്ങളിലുള്ളത്. പുതിയ മൊബൈലും , വാർട്സ് ആപ്പും നമ്മൾ നമ്മളിലേക്ക് മാത്രം ചുരുങ്ങി പോകുന്ന വല്ലാത്ത സാഹചര്യമാണ് വർത്തമാന കാലഘട്ടം ചൂണ്ടി കാട്ടുന്നത്. മഹല്ലുകളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനും വിശകലനം ചെയ്യാനും സാധ്യമാകണം അദ്ദേഹം തുടർന്ന് പറഞ്ഞു.   ജമാഅത്തെ ഇസ്ലാമി കേരള അസിറ്റൻ്റ് അമീർ വി.ടി. അബ്ദുല്ല കോയ മുഖ്യപ്രഭാഷണം നടത്തി. അവഗണിച്ചും, പ്രാന്തവത്ക്കരിച്ചും പ്രയാസപ്പെടുന്നവരെ ചേർത്ത് നിർത്തുന്ന ദൗത്യവും മഹല്ലുകൾക്കുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

 മസ്ജിദ് ഹമ്മാദി മഹല്ല് പ്രസിഡണ്ട് ഒ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ അബ്ദല്ല ,  ഹമ്മാദ് മഹല്ല് കമ്മറ്റി സെക്രട്ടറി കെ: 'അബ്ദുൽ മജീദ്, ഒതയമംഗലം മഹല്ല് വൈസ് പ്രസിഡണ്ട് സുബൈർ കൊടപ്പന, നഗര സഭ കൗൺസിലർ റംല ഗഫൂർ, എം.കെ. മുസ്തഫ, ഡോ. പി. എ കരീം, ടി. അബ്ദുല്ല മാസ്റ്റർ തുടങ്ങിയർ സംസാരിച്ചു . കുടുംബ അംഗങ്ങളിലെ കലാകാരന്മാരുടെ സംഗീത വിരുന്നുo അരങ്ങേറി. 

ചിത്രം: പുൽപ്പറമ്പ് മസ്ജിദുൽ ഹമ്മാദി മഹല്ല് സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അസി: അമീർ വി.ടി അബ്ദല്ലക്കോയ മുഖ്യപ്രഭാഷണം നടത്തുന്നു.

Follow us on :

More in Related News