Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരിൽ മൂന്നാമൻ പിണറായി വിജയൻ; സമ്പന്നൻ ചന്ദ്രബാബു നായിഡു, 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി

31 Dec 2024 14:10 IST

Shafeek cn

Share News :

ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെന്ന് റിപ്പോർട്ട്. 931 കോടിയാണ് ആസ്തി. ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരിൽ മൂന്നാമൻ പിണറായി വിജയനാണ്. 1.18 കോടിയാണ് ആസ്തി. അസോസിയേഷൻ ഫോ‍ർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ആസ്തി വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.


931 കോടിയലധികം വരുന്ന ആസ്‌തിയാണ് ആന്ധ്രാ മുഖ്യമന്ത്രിയുടെ പേരിലുള്ളത്. 10 കോടിയിലധികം ബാധ്യതയും ചന്ദ്രബാബു നായിഡു റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി സ്ഥാനാർത്ഥികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്‌മൂലങ്ങളും നാമനിർദേശ പത്രികകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

1,18,75,766 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ആസ്തിയായി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നത്. പട്ടികയിൽ ഏറ്റവും കുറവ് ആസ്തിയുള്ളത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണ്. സമ്പന്നരിൽ രണ്ടാമത് അരുണാചൽ പ്രദേശിൻ്റെ പേമ ഖണ്ഡുവിനാണ്. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് സമ്പന്നരിൽ മൂന്നാമത്.


അതേ സമയം, 2023-24 കാലഘട്ടത്തിൽ ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വാർഷിക വരുമാനം 1,85,854 രൂപയാണ്. എന്നാൽ മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64, 310 രൂപ. ശരാശരി പ്രതിശീർഷ വാർഷിക വരുമാനത്തേക്കാൾ ഏഴിരട്ടിയിലേറെ വരുമാനമാണ് നിലവിൽ മുഖ്യമന്ത്രിമാർക്കുള്ളത്. മുഖ്യമന്ത്രിമാരിൽ രണ്ടുപേരാണ് ശതകോടീശ്വരന്മാരുള്ളത്. ശരാശരി ആസ്തി 52.59 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Follow us on :

More in Related News