Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 12:14 IST
Share News :
നിലമ്പൂർ : വണ്ടൂർ സർക്കാർ ഹോമിയോ കാൻസർ സെന്ററിൽ പാലിയേറ്റീവ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. പാലിയേറ്റീവ് നഴ്സിന് ജി.എൻ.എം, പാലിയേറ്റീവ് ട്രയിനിംഗ് കോഴ്സ് എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റിന് എൻ.സി.പി/ സി.സി.പി കൂടാതെ സർക്കാർ ഹോമിയോ ആശുപത്രിയിലെയോ അല്ലെങ്കിൽ എ ക്ലാസ് രജിസ്ട്രേഷനുള്ള ഡോക്ടറുടെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലെയോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫെബ്രുവരി 27ന് രാവിലെ 10.30 ന് വണ്ടൂർ സർക്കാർ ഹോമിയോ കാൻസർ സെന്ററിൽ അഭിമുഖം നടക്കും.
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. ആശുപത്രിയുടെ 10.കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. ഫോൺ : 0493 1249600.
Follow us on :
Tags:
More in Related News
Please select your location.