Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തനംതിട്ട ഇരട്ട കൊലപാതകം; കൊല അവിഹിതബന്ധം സംശയിച്ച്; വിഷ്ണുവിനെ വിളിച്ചിറക്കി, ആക്രമണം കൊടുവാൾ ഉപയോഗിച്ച്

03 Mar 2025 10:04 IST

Shafeek cn

Share News :

പത്തനംതിട്ട കൂടൽ കലഞ്ഞൂർപാടത്ത് ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചെന്ന് എഫ്ഐആർ. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു കൊലപാതകം നടത്തിയത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടിൽ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ എന്ന് എഫ്ഐആറിൽ‌ പറയുന്നു.


വീട്ടില്‍ പ്രശ്‌നങ്ങള്‍ നിന്നിരുന്നു. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജു പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ വീട്ടിൽ ആയിരുന്നു കൊലപാതകം. കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു.


സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News