Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2025 11:04 IST
Share News :
മേപ്പയൂർ: ഇടത് - മതേതര മൂല്യങ്ങളുയർത്തിപ്പിടിക്കേണ്ടുന്ന നേതാക്കളിൽ നിന്നുണ്ടാകുന്ന പല പ്രസ്താവനകളും സംഘ് പരിവാർ സംഘടനകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആർ.വൈജെ.ഡി സംസ്ഥാന പ്രസിഡൻ്റ് സിബിൻ തേവലക്കര പറഞ്ഞു. കേരളം ഭീകരവാദ കേന്ദ്രമാണെന്ന പ്രചരണം ഇതര സംസ്ഥാനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തികൊണ്ടിരിക്കുകയാണ്. അവർക്ക് ആയുധം നൽകുന്ന പ്രസംഗങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കാൻ മതേതര രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ ജാഗ്രത കാണിക്കണമെന്നും സിബിൻ തേവലക്കര അഭ്യർത്ഥിച്ചു.
രാഷ്ട്രീയ യുവജനതാദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മേപ്പയ്യൂരിൽ നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻറ് സി. വിനോദൻ അധ്യക്ഷനായി.ജില്ല പ്രസിഡൻ്റ് പി. കിരൺജിത്, വയനാട് ജില്ല പ്രസിഡൻ്റ് ഷൈജൽ വയനാട്, പി. മോനിഷ, നിഷാദ് പൊന്നങ്കണ്ടി,കെ.കെ.നിഷിത , ടി. പി.നരേഷ് , മനൂപ് മലോൽ, എൻ.പി.ബിജു, അയന രാജ്, എൻ.എം. അഷറഫ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
 
                        Please select your location.