Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

05 Jun 2025 14:04 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം, പോളിംഗ് ദിവസമായ ജൂൺ 19 (വ്യാഴം) മുതൽ പോളിംഗ് അവസാനിക്കുന്ന 48 മണിക്കൂറിനുള്ളിൽ, നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.


 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, പോളിംഗ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ ഭക്ഷണശാലകൾ, മദ്യശാലകൾ, മറ്റുകച്ചവടസ്ഥാപനങ്ങൾ,സ്വകാര്യ സ്ഥലം, മറ്റേതെങ്കിലും സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ മറ്റ് വസ്തുക്കളോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല. 


   മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ കർശനമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ നിർദ്ദേശം നൽകി.

Follow us on :

More in Related News