Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത സ്ഥാപക വാർഷിക ദിനാചരണം നടത്തി.

26 Jun 2025 13:50 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും,ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൻ നൂറിന്റെ നിറവിലേക്ക് കടന്ന സമസ്തയുടെ സ്ഥാപക വാർഷിക ദിനാചരണം നടത്തി.മഹല്ല് ഖത്തീബും,മദ്രസ സദർ മുഅല്ലിമുമായ ഉസ്താദ് വി.കെ ഇസ്മായിൽ മന്നാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് പതാക ഉയർത്തി ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു.


മഹല്ല് ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ട് അധ്യക്ഷത വഹിച്ചു.ട്രഷറർ പി. അബ്ദുള്ള,കെ.സി. ഇബ്രാഹിം ഹാജി,സി.ഇ. അഷറഫ് മാസ്റ്റർ,പി.കെ. കുഞ്ഞമ്മത് മുസ് ല്യാർ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്ക്

 മധുരം നൽകി.

Follow us on :

Tags:

More in Related News