Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 12:01 IST
Share News :
പേരാമ്പ്ര: സി പി ഐ (എം)പേരാമ്പ്ര ഏരിയ സമ്മേളനം സമാപിച്ചു. പന്തിരിക്കരയിൽ നടന്ന സമ്മേളനം ഏരിയാ സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനത്തിന് ശേഷം റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു..പൊതുസമ്മേളനം സി.പി.എംജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു.ഏരിയാസെക്രട്ടറി എം. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, നാസർ കൊളായി,ഉണ്ണി വേങ്ങേരി എന്നിവർ സംസാരിച്ചു.
എൻ. കെ. രാധ, എം.കെ. നളിനി, എൻ. പി.ബാബു, കെ.വി. കുഞ്ഞിക്കണ്ണൻ, കെ.ടി.രാജൻ, സി. കെ. ശശി, ടി.പി. കുഞ്ഞനന്തൻ, കെ.കെ. രാജൻ, കെ. സുനിൽ, കെ.കെ. ഹനീഫ, പി.പ്രസന്ന, എ. സി.സതി, എം.വിശ്വൻ മാസ്റ്റർ, പി. പി. രാധാകൃഷ്ണൻ, കെ. രാജീവൻ, ഉണ്ണി വേങ്ങേരി, പി.എസ്.പ്രവീൺ, വി.കെ. പ്രമോദ്, സി.കെ.രൂപേഷ്, അമർ ഷാഹി എന്നിവരടങ്ങിയ 21 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. നിലവിലുള്ള കമ്മിറ്റിയിൽ നിന്ന് എ.കെ. പത്മനാഭൻ മാസ്റ്റർ, എസ്. കെ. സജീഷ്, ടി.കെ. ലോഹിതാക്ഷൻ, പി. ബാലൻ അടിയോടി എന്നിവർ ഒഴിവായി.
Follow us on :
Tags:
Please select your location.