Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 13:39 IST
Share News :
മുക്കം: വിദ്യാർത്ഥികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബാ ഡാൻസ് ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഒരു കോടി രൂപ ചിലവിൽ കോഴിക്കോട് പാഴൂർ എ യൂ പി സ്കൂളിൻ്റെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സൂംബാ ഡാൻസിലൂടെ വിദ്യാർത്ഥികൾക്ക് സന്തോഷവും, ആത്മവിശ്വാസവും വർദ്ധിപ്പിക്കാനാവും. കായികക്ഷമതയും, മാനസിക ഉല്ലാസവും ലക്ഷ്യമിടുന്ന പദ്ധതികളാണ് സർക്കാർ ഇക്കുറി നടപ്പിലാക്കുന്നത്. 15000 ത്തിലേറെ സ്കൂളുകളിൽ നിന്ന് ഒന്നാം ക്ലാസ്സ് മുതൽ മൂന്ന് ലക്ഷം കുട്ടികളാണ് ആദ്യമായി സ്കൂളിലെത്തുന്നത്. വിദ്യാലയം തുറക്കുന്ന ദിവസം തന്നെ ഇവിടെത്തെ കുട്ടികൾക്ക് പുതിയ കെട്ടിടം വന്നത് മധുരം നൽകുന്ന വാർത്തയാണ്. ഈ അക്കാദമി വർഷത്തിൽ നല്ല മനുഷ്യരായി വളരുന്നതിനുള്ള പഠനപ്രക്രിയകൾക്കായി ചില കൂട്ടി ചേർക്കൽ സർക്കാർ നടത്തിയിരിക്കയാണ്. ആദ്യ ദിവസങ്ങളിൽതന്നെമാനവികതയുൾപ്പെടേയുള്ള ബദ്ധപ്പെട്ട ക്ലാസ്സുകളാണ് നൽകുന്നത്. രണ്ടാഴ്ച്ച ക്കാലത്ത് ദിവസവും ഒരോ മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധമുണ്ടാക്കുന്ന ക്ലാസ്സുകളാണ് നൽകുന്നത്. ഈ അധ്യായന വർഷത്തിലൂടെ സമഗ്ര ഗുണമേന്മയിലുള്ള വിദ്യാഭ്യാസ പ്രക്രിയകളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. കുട്ടികൾക്ക് ഒരോ ക്ലാസ്സുകളിലും അറിവും കഴിവും ഉറപ്പാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
അഡ്വ പി.ടി എ റഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ വിപിഎ സിദ്ദീഖ്, സുഹ്റ വെള്ളങ്ങോട്, എ.ഇ.ഒ കെ. രാജീവ്, ഇ.പി. വത്സല, ഡോ. സി.കെ. അഹമ്മദ്, സി.കെ. ഷമീർ, ഇ. അസീസ്, പി.ടി അബ്ദുല്ല മാസ്റ്റർ, പി.പി. അബ്ദല്ല മാസ്റ്റർ, ഫഹ്ദ് പാഴൂർ, ടി.കെ. നാസർ, വി.ടി. അഹമ്മദ് കുട്ടി മൗലവി, സി.കെ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൽഎസ്എസ് യൂ. എസ് എസ് വിജയികളെയും, സർവ്വീസ്സിൽ പിരിഞ്ഞ പൂർവ്വാധികരെ ആദരിച്ചു. മാനേജ്മെ'ൻ്റ് പ്രതിനിധി ജെസ്രിൻ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് പി.ടി സലീം നന്ദിയും പറഞ്ഞു.
ചിത്രം:പാഴൂർ എ യൂ പി സ്ക്കൂളിൻ്റെ നവീകരിച്ച കെട്ടിടം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.