Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 13:05 IST
Share News :
ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം. മകനെ കണ്ടാല്‍ പോലും തിരിച്ചറിയാത്ത തരത്തില്‍ മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് മുഹമ്മദ് ഷഹീന്‍ ഷായുടെ കുടുംബം ആരോപിച്ചു. ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. മൂന്നുതവണ മര്‍ദ്ദിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതികള്‍ സ്വമേധയാ പിന്മാറി. ജയില്‍ ജീവനക്കാര്‍ ബലം പ്രയോഗിച്ചാണ് മുടി മുറിച്ചുമാറ്റിയത്. ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. മണവാളനെ ജയിലില്‍ എത്തിച്ച ആദ്യ ദിവസം തന്നെ മുടി മുറിക്കാന്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്നെങ്കിലും മുടി മുറിക്കാന്‍ വന്ന ആള്‍ പിന്‍വാങ്ങി. പിറ്റേദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തിയാണ് മുടിയും താടിയും മുറിച്ചുമാറ്റിയത്. മുടി ട്രിമ്മു ചെയ്യുന്നതിനിടയില്‍ ഡ്രിമ്മര്‍ തെറ്റിക്കയറുന്നതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കിയതെന്ന് വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.
ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മണവാളന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കി.സംഭവത്തില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കും. കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളെ വാഹനം പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് മണവാളന്‍ റിമാന്‍ഡില്‍ ആയത്.
Follow us on :
Tags:
More in Related News
Please select your location.