Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനധ്യാപകൻ സലാം മാഷിന് സ്നേഹ നിർഭരമായ യാത്രയപ്പ് .

30 May 2025 08:09 IST

UNNICHEKKU .M

Share News :

 മുക്കം: സർക്കാർ വിദ്യാലയത്തിൽ നാലുവർഷംകൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഒട്ടേറെ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനാ ധ്യാപകന് നാടിന്റെ സ്നേഹോ ഷ്മള യാത്രാമൊഴി. കൊടി യത്തൂർ ജി എം യു പി സ്കൂൾ പ്രധാനാ ധ്യാപകൻ ഇ കെ അബ്ദുൽ സലാമിന് നൽകിയ ജനകീയ യാത്രയയ പ്പാണ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. 2021 മുതലുള്ള നാലുവർഷം ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം വർണ്ണ കൂടാരം, ഓപ്പൺസ്റ്റേജ്, ചുറ്റു മതിൽ, കുടി വെള്ള വിതരണ സംവിധാനം, ക്ലാസ് റൂം ശീതീകരണം, സ്മാർട്ട് ജിം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കുന്നമംഗലം ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് യുഎസ്എസ് വിജയം നേടിയ വിദ്യാലയത്തിന്റെ പ്രധാനാധ്യാ പകൻ എന്ന ഖ്യാതി യോടെ യാണ് അദ്ദേഹം പടി യിറങ്ങുന്നത്.കഴിഞ്ഞ അധ്യയന വർഷം ഉപ ജില്ലാ മേ ളകളിൽ പത്തിനങ്ങളിൽ ഓവറോൾ ട്രോഫികളും ഈ വിദ്യാലയം സ്വന്തമാക്കിയിരുന്നു. 1990 ൽ നിലമ്പൂരിൽ ആണ് അദ്ദേഹം അധ്യാപക ജീവിതം ആരംഭിക്കുന്നത്. എസ് സി ഇ ആർ ടി റിസോഴ്സസ് പേഴ്സൺ, ബി ആർ സി ട്രെയിനർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ തുടങ്ങി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനം എഴുതാറുണ്ട്. പ്രാദേശിക ചരിത്രകാരൻ കൂടിയായ അദ്ദേഹം പ്രണാമം, ചരിത്രപാഠം, ഭൗമ മുദ്ര തുടങ്ങിയ തുടങ്ങിയ പുസ്തകങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടി ലേറെ അധ്യാപക പരിശീലനായ പ്രവർത്തിച്ച അബ്ദുൽസലാം ദീർഘകാലം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. കോവിഡ് കാലത്ത് മുക്കം നഗരസഭ കോവിഡ് കൺട്രോൾ റൂം ചുമതല ക്കാരൻ ആയിരുന്നു. കൊടിയത്തൂർ ജി എം യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജ്യസഭാംഗം പി പി സുനിൽ ഉപഹാരം നൽകി ആദരിച്ചു. തിരുവമ്പാടി നി യോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷനായി കൊ ടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കുന്നമംഗലം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഎം കെ നദീ റ, ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ,എസ് എം സി ചെയർമാൻ നൗഫൽ പുതുക്കുടി, എം പി ടി എ ചെയർപേഴ്സൺ എംപി ഹസീന, പൂർവി വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ടി കെ അബ്ദു റഹ്മാൻ മുൻ പി ടി എ പ്രസിഡന്റ്‌ മാരായ നാസർ കൊ ളായി, അഡ്വ. ഉമ്മർ പുതിയോട്ടിൽ, റസാക്ക് കൊടിയത്തൂർ, എ പി മുജീബ് റഹ്മാൻ, കെ ടി മൻസൂർ, കെ പി അബ്ദു റഹ്‌മാൻ പ്രധാനാ ധ്യാപകരായ എം കെ ഷക്കീല, ബി ഷെറീന അധ്യാപകരായ ഫൈസൽ പാറക്കൽ, എംപി ജസീദ, മുഹമ്മദ്‌ നജീബ് ആലി ക്കൽ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രാധാധ്യാപകൻ ഇ കെ അബ്ദുൽ സലാമിന് രാജ്യ സഭാ അംഗം പി പി സുനീർ ഉപഹാരം നോക്കുന്നു

Follow us on :

More in Related News